Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrunkMan

മ​ദ്യ​ല​ഹ​രി​യി​ൽ സ​ർ​ക്കാ​ർ ബ​സു​മാ​യി യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; ഒ​ടു​വി​ൽ ലോ​ക്ക​പ്പി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ് മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചെ​ന്നു​രു സ്വ​ദേ​ശി​യാ​യ ജി​റ്റാ​ബോ​യി​ന​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ യു​വാ​വ് തെ​ല​ങ്കാ​ന റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​യ ബ​സ് ജീ​വ​ന​ക്കാ​ർ താ​ക്കോ​ൽ ഊ​രി​യെ​ടു​ക്കാ​ൻ മ​റ​ന്നു​പോ​യി​രു​ന്നു. ബ​സി​ൽ താ​ക്കോ​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട ഇ​യാ​ൾ ബ​സു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സൂ​ര്യ​പേ​ട്ട​യി​ലേ​ക്കാ​ണ് പ്ര​തി ബ​സ് ഓ​ടി​ച്ച് പോ​യ​ത്. 21 കി​ലോ​മീ​റ്റ​റോ​ളം ഇ​യാ​ൾ ബ​സ് ഓ​ടി​ച്ചെ​ന്നും വാ​ഹ​നം സിം​ഗ​രാ​ജു​പ​ള്ളി ടോ​ൾ ഗേ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക​മാ​യി ബ​സ് ക​ണ്ട ടോ​ൾ​ഗേ​റ്റ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇയാളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബ​സ് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up